Kerala
പാതിവില തട്ടിപ്പ് കേസ്: അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല, 47 ലക്ഷം ഫീസിനത്തില്‍ കിട്ടിയത്-അഡ്വ.ലാലി വിന്‍സന്റ്
അനന്തു കൃഷ്ണന്‍ തന്റെ കക്ഷിയാണ്. അദ്ദേഹത്തെ ഒരിക്കലും തള്ളിപ്പറയില്ല.

കൊച്ചി | പാതിവില തട്ടിപ്പ് കേസില്‍ റെയ്ഡിന് പിന്നാലെ ബേങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കേസിലെ ഒന്നാം പ്രതി അനന്ത കൃഷ്ണന്റെ 2.35 കോടിയും ഇയാളുടെ നിയമോപദേശകയായ ലാലി വിന്‍സന്റിന്റെ ബേങ്ക് അക്കൗണ്ടിലെ 1.15 ലക്ഷം രൂപയും ഇഡി മരവിപ്പിച്ചു. ആനന്ദകുമാറിന്റെ വീട്ടില്‍ നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങളും പണമിടപാട് രേഖകളും പിടിച്ചെടുത്തു.
അതേസമയം തന്റെ അക്കൗണ്ട് മരവിപ്പിച്ചില്ലെന്ന് ലാലി വിന്‍സെന്റ് മാധ്യമങ്ങളോട് പറഞ്ഞു. വക്കീല്‍ ഫീസായി കിട്ടിയ 47 ലക്ഷത്തിന്റെ വിവരങ്ങള്‍ ഇഡിക്ക് കൈമാറി. ഇഡി വന്നു തന്നെ ചോദ്യം ചെയ്തിരുന്നു. കേസിനെ കുറിച്ചും കക്ഷികളെ കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഇഡിയോട് പറഞ്ഞിട്ടുണ്ട്. അനന്തു കൃഷ്ണന്‍ തന്റെ കക്ഷിയാണ്. അദ്ദേഹത്തെ ഒരിക്കലും തള്ളിപ്പറയില്ല. താന്‍ മൂന്ന് വര്‍ഷം മൂന്ന് സ്ഥാപനങ്ങളിലായി ജോലി ചെയ്തതിന്റെ ഫീസാണ് 47 ലക്ഷം രൂപ. അതിന്റെ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയിട്ടുണ്ട്.തന്നെ ആരും കബിളിപ്പിച്ചിട്ടില്ലെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.
അതേസമയം പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡിയുടെ റെയ്ഡ് നടത്തി. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ പണം നല്‍കിയവരുടെ വീടുകളിലും ഓഫീസുകളിലും അടക്കമാണ് പരിശോധന നടത്തിയത്. ലാലി വിന്‍സെന്റിന്റെ എറണാകുളം മറൈന്‍ ഡ്രൈവിലെ ആര്‍മി ഫ്ലാറ്റിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലി വിന്‍സെന്റും പ്രതിയാണ്.