Connect with us

Kerala

പാതിവില തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് പ്രാഥമിക വിവരശേഖരണം തുടങ്ങി

ജില്ലകളിലെ പരാതികള്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷിക്കുന്നത്.

Published

|

Last Updated

കൊച്ചി|പാതിവില തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക വിവര ശേഖരണം തുടങ്ങി. കേസില്‍ ജില്ലകളിലെ പരാതികള്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷിക്കുന്നത്. ഓരോ ജില്ലകളിലെയും പരാതികള്‍ പരിശോധിച്ച ശേഷം മൊഴിയെടുക്കേണ്ടവരുടെ വിശദമായ പട്ടിക തയാറാക്കും. തുടര്‍ന്ന് സംഘം അന്വേഷണം ആരംഭിക്കും.

അതേസമയം പാതിവില തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. ഇഡി കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്‌തെന്ന ഐബി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം കേസ് ഏറ്റെടുക്കാന്‍ ആയിരുന്നു നേരത്തെയുള്ള തീരുമാനം. തട്ടിപ്പിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നും കേസിലെ ഒന്നാം പ്രതി അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയോ എന്നും ഇഡി പരിശോധിക്കും.

ക്രൈംബ്രാഞ്ചില്‍ നിന്നും ഇ ഡി അന്വേഷണസംഘം വിവരങ്ങള്‍ തേടും. അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ കേസിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ആരോപണ വിധേയരേയും ചോദ്യം ചെയ്യുമെന്നാണ് സൂചന.

 

 

 

Latest