Kerala
പാതിവില തട്ടിപ്പു കേസ്: ലാലി വിന്‍സെന്റിന്റെ ഫ്‌ളാറ്റിലെ ഇ ഡി പരിശോധന പൂര്‍ത്തിയായി
പരിശോധന 12 മണിക്കൂര്‍ നീണ്ടു. കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ലാലി വിന്‍സെന്റ്

കൊച്ചി | പാതിവില തട്ടിപ്പു കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് ലാലി വിന്‍സെന്റിന്റെ ഫ്‌ളാറ്റിലെ ഇ ഡി പരിശോധന പൂര്‍ത്തിയായി. 12 മണിക്കൂര്‍ നീണ്ട പരിശോധനയാണ് നടന്നത്.
കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ അഭിഭാഷകയായ ലാലി വിന്‍സെന്റില്‍ നിന്ന് ഇ ഡി വിശദ വിവരങ്ങള്‍ തേടി. കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ലാലി വിന്‍സെന്റ് പറഞ്ഞു.
അഭിഭാഷകയെന്ന നിലയില്‍ ഫീസായി കിട്ടിയ 47 ലക്ഷം രൂപയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് നല്‍കിയതായി ലാലി വെളിപ്പെടുത്തി. താന്‍ നല്‍കിയ സേവനത്തിനുള്ള പ്രതിഫലവും എഗ്രിമെന്റ് തയ്യാറാക്കുന്നതിനുള്ള തുകയുമാണ് വാങ്ങിയതെന്ന് അവര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ബേങ്ക് സ്റ്റേറ്റ്‌മെന്റുകളും രേഖകളും ഇ ഡിക്ക് കൈമാറിയിട്ടുണ്ട്. അനന്തുകൃഷ്ണന്‍ തന്നെ പറ്റിച്ചിട്ടില്ലെന്നും ലാലി വ്യക്തമാക്കി.