Connect with us

Kerala

പാതിവില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

അന്വേഷണ സംഘം പ്രതിയെ കൊച്ചിയിലെ ഓഫീസിലടക്കം കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.

Published

|

Last Updated

കൊച്ചി| പാതിവില തട്ടിപ്പ് കേസില്‍ പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
രണ്ട് ദിവസത്തേക്കാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. മുവാറ്റുപുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണ സംഘം പ്രതിയെ കൊച്ചിയിലെ ഓഫീസിലടക്കം കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.

കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളിലും അനന്തുവിന്റെ മൊഴിയിലും വ്യക്തത വരുത്തുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തോട് സഹകരിക്കുമെന്നാണ് അനന്തു കൃഷ്ണന്‍ പ്രതികരിച്ചത്.

അതേസമയം, പാതിവില തട്ടിപ്പ്‌കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. ലാലി വിന്‍സന്റിന്റെ പങ്ക് എന്തെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, കണ്ണൂരില്‍ പണം നഷ്ടപ്പെട്ട സ്ത്രീകള്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

 

 

Latest