Kerala
പാതിവില തട്ടിപ്പ്: പ്രതി അനന്തു കൃഷ്ണനെ ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും
അനന്തുവിനെ കൂടുതല്‍ ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ല.

കൊച്ചി|പാതിവില തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അനന്തു കൃഷ്ണനെ ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. അനന്തുവിനെ കൂടുതല്‍ ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ല. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം.
അഞ്ചുദിവസത്തേക്കാണ് പോലീസ് അനന്തുവിനെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി എന്നി ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുത്തിരുന്നു. അനന്തുവിന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എട്ടുകോടി രൂപയുണ്ടായിരുന്ന അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു.
അതേസമയം പാതിവില തട്ടിപ്പ് കേസില്‍ റിട്ടയേഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെ മൂന്നാം പ്രതിയാക്കി പോലീസ്. പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സി എന്‍ രാമചന്ദ്രനെ പോലീസ് മൂന്നാം പ്രതിയാക്കിയത്.