Connect with us

Kerala

പാതിവില തട്ടിപ്പ് കേസ്; മഹിളാ കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട്ടില്‍ ഇഡി പരിശോധന നടത്തി

വിദേശത്തായിരുന്ന ഷീബയെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലും പരിശോധനയും പത്ത് മണിക്കൂര്‍ നീണ്ടു.

Published

|

Last Updated

കൊച്ചി| പാതിവില തട്ടിപ്പ് കേസില്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ ബോര്‍ഡ് അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ഷീബ സുരേഷിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. ഷീബയുടെ ഇടുക്കി കുമളിയിലെ വീട്ടിലാണ് ഇഡി പരിശോധന നടത്തിയത്. വിദേശത്തായിരുന്ന ഷീബയെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ഇഡി ചോദ്യം ചെയ്യലും പരിശോധനയും നടത്തിയത്. ഷീബ സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുടെയും സ്വത്ത് വിവരങ്ങളുടെയും രേഖകള്‍ ഇഡി പരിശോധിച്ചു. പരിശോധന പത്ത് മണിക്കൂര്‍ നീണ്ടു.

തട്ടിപ്പു കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന്‍, സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍ എന്നിവരുമായി ഷീബക്ക് അടുത്ത ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടില്‍ നേരിട്ട് പങ്കുണ്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇഡിയിക്ക് ലഭിച്ചതായാണ് വിവരം. തുടര്‍ നടപടികള്‍ക്കായി രേഖകളും ഷീബയുടെ ഫോണും ഇഡി കസ്റ്റഡിയിലെടുത്തു.

ഷീബ സുരേഷിനെതിരെ വണ്ടന്‍മേട് പോലീസില്‍ സീഡ് കോര്‍ഡിനേറ്റര്‍മാര്‍ പരാതി നല്‍കിയിരുന്നു. മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. മുന്‍ കുമളി പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഷീബ.

 

 

Latest