Connect with us

Kerala

പാതിവില തട്ടിപ്പ്: മഹിളാ കോണ്‍ഗ്രസ്സ് നേതാവിന്റെ വീട് ഇ ഡി സീല്‍ ചെയ്തു

തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഷീബ വിദേശത്തേക്ക് കടന്നിരുന്നു

Published

|

Last Updated

ഇടുക്കി | പാതിവില തട്ടിപ്പ് കേസില്‍ കുമളി മുന്‍ പഞ്ചായത്ത് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ്സ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബ സുരേഷിന്റെ കുമളിയിലെ വീട് ഇ ഡി സീല്‍ ചെയ്തു. ഷീബ നിരവധി പേരെ പദ്ധതിയില്‍ ചേര്‍ത്തുവെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ ഇ ഡി സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ഷീബ വിദേശത്തായതിനാലാണ് കുമളിയിലെ വീട് സീല്‍ ചെയ്തത്.

തട്ടിപ്പ് പുറത്തറിഞ്ഞതോടെയാണ് ഷീബാ സുരേഷ് വിദേശത്തേക്ക് കടന്നത്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളുടെ ചുമതല ഷീബക്കായിരുന്നുവെന്നാണ് വിവരം. ഷീബ സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തൊടുപുഴ കോളപ്ര കേന്ദ്രീകരിച്ച് എന്‍ ജി ഒ രൂപവത്കരിച്ചാണ് പദ്ധതി ആരംഭിച്ചത്. ഈ എന്‍ ജി ഒക്ക് കീഴില്‍ സംസ്ഥാനത്താകെ 64 സീഡ് സൊസൈറ്റികള്‍ വിവിധ പേരുകളില്‍ രൂപവത്കരിച്ച് പദ്ധതി നടപ്പാക്കിയിരുന്നു. ജനപ്രതിനിധികള്‍ അടക്കമുള്ളവരെ മുന്നില്‍ നിര്‍ത്തി സാധാരണക്കാരുടെ വിശ്വാസമാര്‍ജ്ജിക്കുകയായിരുന്നു.

അനന്തു പണവുമായി മുങ്ങിയതല്ല. മറിച്ച് സാധനങ്ങള്‍ എത്താനുള്ള കാലതാമസം മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് വിശദീകരിച്ചുള്ള ഷീബ സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.

Latest