Connect with us

Kerala

പാതിവില തട്ടിപ്പ്: സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിനെ റിമാന്‍ഡ് ചെയ്തു

കോടതി ഇടക്കാല ജാമ്യം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിക്ക് ജയില്‍ വാസം ഉറപ്പായത്

Published

|

Last Updated

തിരുവനന്തപുരം | പാതിവില തട്ടിപ്പില്‍ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിന് ജയില്‍ ഉറപ്പായി.

തിരുവനന്തപുരം എ സി ജെ എം കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തതോടെയാണ് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലില്‍ അയക്കാന്‍ നടപടികള്‍ ആരംഭിച്ചത്. കോടതി ഇടക്കാല ജാമ്യം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിക്ക് ജയില്‍ വാസം ഉറപ്പായത്. ഈ മാസം 26 നകം മൂവാറ്റുപുഴ കോടതിയില്‍ ഹാജരാകണമെന്നു കോടതി നിര്‍ദ്ദേശം നല്‍കി. ഇയാളുടെ ചികിത്സ സംബന്ധിച്ച കാര്യം മൂവാറ്റുപുഴ ജയില്‍ സൂപ്രണ്ടിന് തീരുമാനിക്കാം.

മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് ആനന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ആനന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സായ് ഗ്രാമിന്റെ അക്കൗണ്ടിലേക്ക് വന്ന പണം വിവിധ സംഘടനകളും വ്യക്തികളും സഹായിച്ചതാണെന്നും തട്ടിപ്പ് പണമല്ലെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആനന്ദ കുമാര്‍ വാദിച്ചത്. എന്നാല്‍ തട്ടിപ്പില്‍ വ്യക്തമായ പങ്കുണ്ടെന്ന് പ്രോസിക്യൂഷന്റെ വാദിച്ചിരുന്നു.

 

Latest