Connect with us

academic seminar

ഹള്‌റമീ സാദാത്ത് അക്കാദമിക് സെമിനാർ: പ്രബന്ധങ്ങൾ ക്ഷണിച്ചു 

നവംബർ 30ന് കാന്തപുരം കുല്ലിയ ഇമാം റബ്ബാനിയിൽ വെച്ചാണ് സെമിനാർ

Published

|

Last Updated

കോഴിക്കോട് | അവേലത്ത് സാദാത്ത് മഖാം ഉറൂസിന്റെ ഭാഗമായി “ഹള്‌റമീ സാദാത്തുകൾ; ഉത്ഭവം, വികാസം, സംഭാവനകൾ” എന്ന പ്രമേയത്തിൽ ജാമിഅ മദീനത്തുന്നൂർ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന അക്കാദമിക് സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു. നവംബർ 30ന് കാന്തപുരം കുല്ലിയ ഇമാം റബ്ബാനിയിൽ വെച്ചാണ് സെമിനാർ നടക്കുക.

നിർദിഷ്ട വിഷയങ്ങളിലാണ് വിദ്യാർഥികൾക്കും ഗവേഷകർക്കും ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരമുള്ളത്. അബ്സ്ട്രാക്ടുകൾ സമർപ്പിക്കാനുള്ള സമയം ഈ മാസം 31ന് അവസാനിക്കും. seminarhadramisadath@gmail.com എന്ന ഇമെയിൽ വഴിയാണ് അബ്സ്ട്രാക്ട് സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: +916235389578.

Latest