Connect with us

Kozhikode

ഹള്‌റമീ സാദാത്ത് അക്കാദമിക് സെമിനാര്‍ ഇന്ന്

സെമിനാര്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കോഴിക്കോട് | അവേലത്ത് സാദാത്ത് മഖാം ഉറൂസിന്റെ ഭാഗമായി ‘ഹള്‌റമീ സാദാത്തുകള്‍; ഉത്ഭവം, വികാസം, സംഭാവനകള്‍’ എന്ന പ്രമേയത്തില്‍ ജാമിഅ മദീനത്തുന്നൂര്‍ ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന അക്കാദമിക് സെമിനാര്‍ നാളെ കാന്തപുരം കുല്ലിയത്തു ഇമാം റബ്ബാനി കാമ്പസില്‍ നടക്കും.

വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന സെമിനാര്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഡോ. സയ്യിദ് അബ്ദുസബൂര്‍ ബാഹസന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഡോ.മുഹമ്മദ് റോഷന്‍ നൂറാനി സെമിനാര്‍ നിയന്ത്രിക്കും.

അബൂസാലിഹ് സഖാഫി മംഗലാപുരം, മുഹമ്മദലി കിനാലൂര്‍, ആസഫ് നൂറാനി വരപ്പാറ, സയ്യിദ് ഹാശിം ജീലാനി നൂറാനി, അല്‍ വാരിസ് മുഹമ്മദ് എ താഹിര്‍ പയ്യനടം എന്നിവര്‍ പങ്കെടുക്കും. മൂന്നു സെഷനുകളിലായി കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഇരുപതോളം പഠിതാക്കള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

 

Latest