International
ഗസ്സ വെടിനിര്‍ത്തല്‍ ഉടമ്പടി ഹമാസ് അംഗീകരിച്ചു
വെടിനിര്‍ത്തലിനൊപ്പം തടവുകാരുടെ കൈമാറ്റ കരാറിനും മധ്യസ്ഥര്‍ മുഖേനെ അംഗീകാരം

ദോഹ | ഇസ്‌റാഈലുമായുള്ള ഗസ്സ വെടിനിര്‍ത്തല്‍ ഉടമ്പടി ഹമാസ് അംഗീകരിച്ചു. യുഎസ്, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ കരടാണ് അംഗീകരിച്ചതെന്ന് ഹമാസിനെ ഉദ്ധരിച്ച് അല്‍ ജസീറ അറബിക് വെളിപ്പെടുത്തി.
വെടിനിര്‍ത്തലിനൊപ്പം തടവുകാരുടെ കൈമാറ്റ കരാറിനും മധ്യസ്ഥര്‍ മുഖേനെ അംഗീകാരം നല്‍കിയതായി ഹമാസ് വ്യക്തമാക്കി. ഈ നിര്‍ദ്ദേശത്തോട് ഇസ്രായേല്‍ ഇതുവരെ പ്രതികരണം പ്രഖ്യാപിച്ചിട്ടില്ല. ഗാസയില്‍ ബന്ദികളുടെ മോചനത്തിനായി കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഗസയില്‍ ഇസ്‌റാഈല്‍ നടത്തിയ വംശഹത്യയില്‍ കുറഞ്ഞത് 46,707 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 110,265 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കണക്ക് . 2023 ഒക്ടോബര്‍ ഏഴു മുതല്‍ തുടങ്ങിയ ആക്രമണത്തില്‍ ഇസ്രായേലില്‍ 1,139 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസ് 200-ലധികം പേരെ ബന്ദികളാക്കിയെന്നാണ് കരുതുന്നത്.