Connect with us

International

ഹമാസ് മേധാവി യഹ്‍യ സിന്‍വര്‍ കൊല്ലപ്പെട്ടതായി സംശയം

ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു

Published

|

Last Updated

ജെറുസലേം | ഹമാസ് തലവന്‍ യഹ്‍യ സിന്‍വറെ ഇസ്‌റാഈല്‍ സൈന്യം  വധിച്ചെന്ന് റിപോര്‍ട്ട് . ഗസയില്‍ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരില്‍ ഒരാള്‍ യഹ്‍യ സിന്‍വര്‍ ആണോ എന്നതിലാണ് സ്ഥിരീകരണം ഉണ്ടാവേണ്ടത്.

ഗസ്സ മുനമ്പില്‍ നടത്തിയ ആക്രണണത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയതിലൊരാള്‍ സിന്‍വര്‍ ആണെന്നാണ് ഇസ്‌റാഈല്‍ വാദം. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ യഹ്യയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു.

2024-ല്‍ ടെഹ്‌റാനില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ  ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ്  യഹ്‍യ സിൻവർ ഹമാസ് തലവൻ ആയത്.

 

Latest