Connect with us

International

ഗസ്സയിൽ ഇസ്റാഈൽ സൈനികരെ പിടികൂടിയെന്ന് ഹമാസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

സൈനികരെ തുരങ്കത്തിന് ഉള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതും ഒരു സൈനികർ പരുക്കേറ്റ് കിടക്കുന്നതുൽ ദൃശ്യങ്ങളിലുണ്ട്.

Published

|

Last Updated

ഗസ്സസിറ്റി | വടക്കൻ ഗസ്സയിലെ ജബലിയയിൽ നടന്ന ആക്രമണത്തിനിടെ ഇസ്റാഈൽ സൈനികരെ പിടികൂടിയതായി ഹമാസ്. ഹമാസ് വക്താവ് അബൂ ഉബൈദയാണ് ഇക്കാര്യം അറിയിച്ചത്. ജബലിയയിലെ തുരങ്കത്തിൽ നിന്ന് സൈനികരെ പിടികൂടുന്ന ദൃശ്യങ്ങളും ഹമാസ് പുറത്തുവിട്ടു. എന്നാൽ വാർത്ത ഇസ്റാഈൽ നിഷേധിച്ചു.

സൈനികരെ തുരങ്കത്തിന് ഉള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതും ഒരു സൈനികർ പരുക്കേറ്റ് കിടക്കുന്നതുൽ ദൃശ്യങ്ങളിലുണ്ട്. സൈനികർക്ക് സാരമായ പരുക്കുകൾ സംഭവിച്ചതായും ഇതിൽ നിന്ന് വ്യക്തമാണ്.

അതേസമയം, ദൃശ്യങ്ങളടക്കം ഉണ്ടായിട്ടും സംഭവം സമ്മതിക്കാൻ ഇസ്റാഈൽ സൈന്യം തയ്യാറായിട്ടില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലന്നും വീഡിയോയുടെ ആധികാരികത പരിശോധിക്കുമെന്നും ഇസ്റാഈൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.

ഗ​സ്സ​യി​ൽ ഇസ്റാഈൽ ആക്രമണത്തിൽ ഇപ്പോഴും ഒരു അയവും വന്നിട്ടില്ല. ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ൽ ന​സ്‍ല സ്കൂ​ളി​ൽ ഇസ്റാഈൽ നടത്തിയ ബോംബ് ആക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് വെ​ള്ളം എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം.

24 മ​ണി​ക്കൂ​റി​നി​ടെ 46 പേ​ർ കൂ​ടി കൊല്ലപ്പെട്ടതോടെ ഗ​സ്സ യു​ദ്ധ​ത്തി​ൽ മരിച്ചവരുടെ എണ്ണം 35,903 ആ​യി.

Latest