International
ഇസ്രയേലിന് നേരെ റോക്കറ്റ് ആക്രമണവുമായി ഹമാസ്; ഒരു സ്ത്രീ കൊല്ലപ്പെട്ടു
ശനിയാഴ്ച രാവിലെ ആറരയോടെയാണ് അരമണിക്കൂറോളം നീണ്ടുനിന്ന ആക്രമണമുണ്ടായതെന്ന് ഇസ്രായേലി സേനാ വക്താവ് അറിയിച്ചു.
![](https://assets.sirajlive.com/2023/10/isreal-897x538.jpg)
ന്യൂഡല്‍ഹി| ഇസ്രയേലിന് നേരെ ഹമാസിന്റെ റോക്കറ്റാക്രമണം. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എപിഎഫ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യം ഗാസയില്‍ നിന്നുള്ള ആക്രമണം നേരിടുകയാണെന്നും ജനങ്ങള്‍ വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നും ഇസ്രയേല്‍ അറിയിച്ചു. രാജ്യത്ത് യുദ്ധ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ആറരയോടെയാണ് അരമണിക്കൂറോളം നീണ്ടുനിന്ന ആക്രമണമുണ്ടായതെന്ന് ഇസ്രായേലി സേനാ വക്താവ് അറിയിച്ചു. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ അപായ സൈറണുകള്‍ മുഴങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. ജനങ്ങള്‍ വീടുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും സ്ഥാപിച്ചിരിക്കുന്ന ബോംബ് ഷെല്‍ട്ടറുകള്‍ക്കുള്ളില്‍ കഴിയണമെന്ന് ഇസ്രയേല്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.