Connect with us

International

ഇസ്‌റാഈല്‍ തടവറയില്‍ ഹമാസ് നേതാവ് മരിച്ചു; കൊലപാതകമെന്ന് ഹമാസ്

കൊലപാതകത്തിനെതിരെ റാമല്ലയില്‍ ഇന്ന് പ്രതിഷേധ പരിപാടിക്ക് ഹമാസ് ആഹ്വാനം ചെയ്തു.

Published

|

Last Updated

ജറുസലേം| ഇസ്‌റാഈല്‍ തടവറയിലായിരുന്ന വെസ്റ്റ് ബാങ്കിലെ പ്രമുഖ ഹമാസ് നേതാവ് ഉമര്‍ ദരാഗ്മ മരിച്ചു. ഒക്ടോബര്‍ 9 ന് പിടികൂടിയ ഉമറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ഹമാസ് ആരോപിച്ചു. കൊലപാതകത്തിനെതിരെ റാമല്ലയില്‍ ഇന്ന് പ്രതിഷേധ പരിപാടിക്ക് ഹമാസ് ആഹ്വാനം ചെയ്തു.

ഉമര്‍ ദരാഗ്മയുടെ മരണവിവരം ഫലസ്തീനിയന്‍ പ്രിസണേഴ്സ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. അതേസമയം, അസുഖബാധിതനായ ഉമറിന് പ്രാഥമിക ചികിത്സ നല്‍കിയെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചുവെന്നുമാണ് ഇസ്‌റാഈലിന്റെ വാദം. ഇസ്‌റാഈലികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന് ഹമാസും ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത വെസ്റ്റ് ബാങ്കിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള തൂബാസ് പട്ടണത്തില്‍ പ്രതിഷേധപ്രകടനം നടന്നു.

അതേസമയം, ഗസ്സക്ക് പുറമേ വെസ്റ്റ് ബാങ്കിലും ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 95 ഫലസ്തീനികളെ വെസ്റ്റ് ബാങ്കില്‍ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 1650 പേര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് പേരെ തടവറയിലാക്കി.

 

 

Latest