Connect with us

International

ബന്ദികളെ ഹമാസ് മോചിപ്പിക്കണം, ഗാസയിലെ പൂര്‍ണ ഉപരോധത്തില്‍ ആശങ്ക: മാര്‍പാപ്പ

ഇസ്‌റാഈലിലെയും ഗാസയിലെയും അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ രണ്ട് ദിവസം മുമ്പ് ആഹ്വാനം ചെയ്തിരുന്നു.

Published

|

Last Updated

വത്തിക്കാന്‍ | ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാസയിലെ പൂര്‍ണ ഉപരോധത്തില്‍ ആശങ്കയുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.

ഇസ്‌റാഈലിലെയും ഗാസയിലെയും അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ രണ്ട് ദിവസം മുമ്പ് ആഹ്വാനം ചെയ്തിരുന്നു. ഭീകരവാദവും യുദ്ധവും ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും പകരം അത് നിഷ്‌കളങ്കരായ ജനങ്ങളെ കടുത്ത ബുദ്ധിമുട്ടിലേക്കും മരണത്തിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രതിവാര അഭിസംബോധനയിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ഇസ്‌റാഈലിലും ഫലസ്തീനിലും സമാധാനം പുലരാനായി നമുക്ക് പ്രാര്‍ഥിക്കാമെന്നും മാര്‍പാപ്പ പ്രതികരിച്ചു.

---- facebook comment plugin here -----

Latest