International
'വെടിനിര്‍ത്തല്‍' മുന്നോട്ടു വച്ച് ഹമാസ്; ആക്രമണം കൂടുതല്‍ വിപുലപ്പെടുത്തി ഇസ്‌റാഈല്‍
മധ്യസ്ഥര്‍ക്കു മുമ്പില്‍ വെടിനിര്‍ത്തല്‍ പദ്ധതി അവതരിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പന്ത് ഇസ്‌റാഈലിന്റെ കോര്‍ട്ടിലാണെന്നും ഹമാസ്.
ഗസ്സ | ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം കൂടുതല്‍ വിപുലപ്പെടുത്തിയതിനിടെ വെടിനിര്‍ത്തല്‍ പദ്ധതി മുന്നോട്ടു വച്ച് ഹമാസ്. മധ്യസ്ഥര്‍ക്കു മുമ്പില്‍ ഇക്കാര്യം അവതരിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പന്ത് ഇസ്‌റാഈലിന്റെ കോര്‍ട്ടിലാണെന്നുമാണ് ഹമാസ് പറയുന്നത്.
അതിനിടെ, ഗസ്സയില്‍ 24 മണിക്കൂറിനിടെ 97 ഫലസ്തീനികള്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 123 പേര്‍ക്ക് പരുക്കേറ്റു. ഗസ്സ സിറ്റിയിലെ കുവൈത്ത് റൗണ്ട്എബൗട്ടില്‍ ദുരിതാശ്വാസത്തിനായി കാത്തുനില്‍ക്കുകയായിരുന്നു ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈല്‍ സേന വെടിവെപ്പ് നടത്തി. ദക്ഷിണ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്സയില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന ആക്രമണത്തില്‍ ഇതുവരെ 30,631 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 72,043 പേര്‍ക്ക് പരുക്കേറ്റു.