Connect with us

International

17 ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചു; 39 ഫലസ്തീനികളും മോചിതർ

മൂന്ന് തായ്‌ലാൻഡ് പൗരന്മാരും റഷ്യൻ പൗരനുമാണ് ഹമാസ് വിട്ടയച്ച വിദേശികൾ.

Published

|

Last Updated

ഗസ്സ സിറ്റി | വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ നാല് വിദേശികളും 13 ഇസ്‌റാഈലികളും ഉൾപ്പെടെ 17 ബന്ദികളെ കൂടി രാത്രിയോടെ ഹമാസ് വിട്ടയച്ചു. ഇതിന് പകരമായി 39 ഫലസ്തീനികൾ ജയിൽ മോചിതരായി. മൂന്ന് തായ്‌ലാൻഡ് പൗരന്മാരും റഷ്യൻ പൗരനുമാണ് ഹമാസ് വിട്ടയച്ച വിദേശികൾ.

ശനിയാഴ്ച വിട്ടയക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ച 17 ബന്ദികളെ ഇന്ന് രാവിലെ സുരക്ഷിതമായി കൈമാറിയിരുന്നു. 13 ഇസ്‌റാഈലികളും നാല് തായ്‌ലാൻഡ് പൗരന്മാരുമാണ് ഈ സംഘത്തിലുള്ളത്. ഇതിന് പകരമായി ഇസ്‌റാഈൽ ജയിലിൽ കഴിഞ്ഞ 39 നിരപരാധികളായ ഫലസ്തീനികളെയും വിട്ടയച്ചിട്ടുണ്ട്. ആറ് സ്ത്രീകളും 33 കൗമാരക്കാരുമാണ് രണ്ട് ജയിലുകളിൽ നിന്നായി മോചിതരായത്.

Latest