Uae
ഹംദാൻ ബിൻ മുഹമ്മദ് ഗൂഗിൾ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
അടിസ്ഥാന സൗകര്യങ്ങളുടെ തുടർച്ചയായ വികസനവും നിയമനിർമാണവും ഉൾപ്പെടെ ഡിജിറ്റൽ പരിതസ്ഥിതിയിൽ ആഗോള സ്ഥാനം സ്ഥിരീകരിക്കുന്നതിനുള്ള ശ്രമത്തിൽ ഡിജിറ്റൽ പരിവർത്തനരംഗത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ഉപയോഗത്തിന്റെ വിപുലീകരണത്തിലും ദുബൈ സാക്ഷ്യം വഹിക്കുന്ന ശ്രമങ്ങളെ യോഗം അവലോകനം ചെയ്തു.
ദുബൈ | ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ഗൂഗിൾ ഇൻവെസ്റ്റ്മെന്റ്പ്രസിഡന്റും ആൽഫബെറ്റ് സി ഇ ഒയുമായ റൂത്ത് പോററ്റുമായി കൂടിക്കാഴ്ച നടത്തി.
ഡിജിറ്റൽ സാങ്കേതികവിദ്യകളെ ഭാവി കഴിവുകൾ വികസിപ്പിക്കുന്നതിൽ സമന്വയിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ പ്രകടന നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ പ്രധാന സ്ഥാപനങ്ങളുമായി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള ദുബൈയുടെ താത്പര്യത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച.
അടിസ്ഥാന സൗകര്യങ്ങളുടെ തുടർച്ചയായ വികസനവും നിയമനിർമാണവും ഉൾപ്പെടെ ഡിജിറ്റൽ പരിതസ്ഥിതിയിൽ ആഗോള സ്ഥാനം സ്ഥിരീകരിക്കുന്നതിനുള്ള ശ്രമത്തിൽ ഡിജിറ്റൽ പരിവർത്തനരംഗത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ഉപയോഗത്തിന്റെ വിപുലീകരണത്തിലും ദുബൈ സാക്ഷ്യം വഹിക്കുന്ന ശ്രമങ്ങളെ യോഗം അവലോകനം ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമ, ദുബൈ കിരീടാവകാശി ഓഫീസ് ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി, സാമ്പത്തിക, ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ലോകത്തിലെ ജനപ്രിയ സോഷ്യൽ മീഡിയകളിലൊന്നായ ടിക് ടോക്കിന്റെ സി ഇ ഒ ഷൗസി ച്യൂവുമായും ശൈഖ് ഹംദാൻ കൂടിക്കാഴ്ച നടത്തി. മാധ്യമ ഉള്ളടക്കത്തിലെ സർഗാത്മകതയും മികവും ആഗോള തലത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന അന്തരീക്ഷവും വളർത്തിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് തദവസരത്തിൽ ശൈഖ് ഹംദാൻ പറഞ്ഞു.