Connect with us

Organisation

ഹംദിയാസ് ആദര്‍ശ പഠന കോഴ്സ്; ആദ്യ ബാച്ച് കര്‍മരംഗത്തേക്ക്

വിശ്വാസവൈകല്യം ബാധിച്ചവര്‍ മതത്തെ വികൃതമാക്കുന്നുവെന്ന് തുറാബ് തങ്ങള്‍

Published

|

Last Updated

ഒറ്റപ്പാലം| ഇസ്ലാമിന്റെ തനത് ആശയങ്ങളെ പരിപൂര്‍ണ്ണമായും വക്രീകരിച്ച് അവതരിപ്പിക്കുകയും ഇതര സമൂഹങ്ങള്‍ക്കിടയില്‍ മതത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തും വിധം വികലചിന്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന വഹാബിസത്തെ കരുതിയിരിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് തുറാബ് അസ്സഖാഫി പ്രസ്താവിച്ചു. എസ് വൈ എസ് പാലക്കാട് ജില്ലാ ദഅവാ ഡയറക്ടറേറ്റിന് കീഴില്‍ നടന്നു വന്ന ഹംദിയാസ് ആദര്‍ശ പഠന കോഴ്സിലെ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകള്‍ കൈമാറി വന്ന മതത്തിന്റെ സുന്ദരമായ പാരമ്പര്യവഴികളെ നിഷേധിച്ച് അസഹിഷ്ണുതയും തീവ്രതയും നിറഞ്ഞ വരണ്ട ആശയങ്ങള്‍ പേറുന്ന മതപരിഷ്‌കരണവാദികളെ പ്രതിരോധിക്കുകയെന്നത് യഥാര്‍ത്ഥ വിശ്വാസികളുടെ ധര്‍മമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്ത് മാസത്തോളം നീണ്ടുനിന്ന കോഴ്‌സിന്റെ ഭാഗമായി വ്യത്യസ്ത വിഷയങ്ങളില്‍ അസ്ലം സഖാഫി പയ്യോളി, പിസി സിദ്ധീഖ് സഖാഫി അരിയൂര്‍ എന്നിവരുടെ നേതൃത്യത്തില്‍ ആഴത്തിലുള്ള പഠന ക്ലാസ്സുകളും പ്രമുഖ പണ്ഡിതരുമായി ഇന്ററാക്ടീവ് സെഷനുകളും നടന്നു. മാല മൗലിദുകള്‍ എന്ന വിഷയത്തിലെ സമാപന ക്ലാസ്സിന് അലവി സഖാഫി കൊളത്തൂര്‍ നേതൃത്വം നല്‍കി.

ഒറ്റപ്പാലം ജെ ആര്‍ ജെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന സംഗമത്തില്‍ എസ് ജെ എം സംസ്ഥാന സെക്രട്ടറി ഉമര്‍ മദനി വിളയൂര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എം വി സിദ്ധീഖ് സഖാഫി, എസ് വൈ എസ് സംസ്ഥാന പ്രസിദ്ധീകരണ വിഭാഗം സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍, ജില്ലാ പ്രസിഡന്റ് അഷ്റഫ് അഹ്‌സനി ആനക്കര, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അവണക്കുന്ന്, ഫിനാന്‍സ് സെക്രട്ടറി റഷീദ് അശ്റഫി ഒറ്റപ്പാലം, ക്യാബിനറ്റ് അംഗങ്ങളായ ജലീല്‍ അഹ്‌സനി ആലൂര്‍, യൂസുഫ് സഖാഫി വിളയൂര്‍, നാസര്‍ മാസ്റ്റര്‍, റിനീഷ് ഒറ്റപ്പാലം, സൈതലവി പൂതക്കാട്, ദഅവാ ഡയറക്ടറേറ്റ് അംഗം സൈതലവി നിസാമി പ്രസംഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട പഠിതാക്കള്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ ദഅവാ പ്രസിഡന്റ് അബ്ദു റഷീദ് അല്‍ ഹസനി അദ്ധ്യക്ഷത വഹിച്ചു. ദഅവ സെക്രട്ടറി ശരീഫ് ചെര്‍പ്പുളശ്ശേരി സ്വാഗതം പറഞ്ഞു.

 

 

 

Latest