Connect with us

Kannur

വയനാടിനായി സ്നേഹ സമ്മാനങ്ങളയച്ച് താഴെ ചൊവ്വ മദ്റസത്തുൽ ഹംസിയ്യ

Published

|

Last Updated

താഴെചൊവ്വ | വയനാട്ടിലെ കുഞ്ഞുങ്ങൾക്ക് സ്നേഹസമ്മാനങ്ങൾ അയച്ച് താഴെചൊവ്വ മദ്റസത്തുൽ ഹംസിയ്യയിലെ വിദ്യാർത്ഥികൾ. ദുരിതാശ്വാസ ക്യാമ്പുകളിൽ കുഞ്ഞുങ്ങളുടെ കളികൾ തിരിച്ച് വരാനും കുഞ്ഞു മനസ്സിൽ സന്തോഷം തിരികെ വരാനുമായാണ് കളിപ്പാട്ടങ്ങൾ കൊടുത്തയച്ചത്.

കളിപ്പാട്ടത്തിനുള്ള ഫണ്ട് സമാഹരണം കുട്ടികളിൽ നിന്ന് ഹംസിയ പ്രസിഡണ്ട് ഹാഷിം ഇ പി ഏറ്റുവാങ്ങി. സ്വദർ മുഅല്ലിം അബ്ദുൽ ഹഖ് സഖാഫി വാവൂർ സന്ദേശം കൈമാറി.

ശരീഫ് സഖാഫി, നിയാസ് ഫൈസാനി, ആരിഫ് സഖാഫി എന്നിവർ സംസാരിച്ചു.