International
സ്‌കോട് പ്രധാനമന്ത്രി പദവി ഏറ്റെടുത്ത് ഹംസ യൂസുഫ്
ഔദ്യോഗിക വസതിയില്‍ കുടുംബത്തോടൊപ്പം നോമ്പു തുറന്ന് ആദ്യദിവസം
ലണ്ടന്‍ | സ്‌കോട്‌ലാന്‍ഡിന്റെ ആദ്യ മുസ്ലിം പ്രധാനമന്ത്രിയായ ഹംസ യൂസുഫ് സ്ഥാനാരോഹിതനായി. രാജ്യത്തെ പരമോന്നത കോടതിയില്‍ കുടുംബത്തെ സാക്ഷ്യം നിര്‍ത്തിയാണ് ഹംസ യൂസുഫ് സ്ഥാനാരോഹണം നടത്തിയത്. ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി കഴിഞ്ഞ ദിവസമാണ് ഹംസ യൂസുഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. ഇതിനു പിന്നാലെ സ്ഥാനമേറ്റെടുത്തു.
തുടര്‍ന്ന്, ഔദ്യോഗിക വസതിയായ ബ്യൂട്ട് ഹൗസിലേക്ക് ഹംസ യൂസുഫ് കുടുംബത്തിനൊപ്പം പ്രവേശിച്ചു. മഗ്രിരിബോടെ കുടുംബത്തിനൊപ്പം നോമ്പുതുറ സംഘടിപ്പിക്കുകയും അവര്‍ക്ക് ഇമാമായി നിസ്‌കരിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ ഹംസ യൂസുഫ് തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ബ്രിട്ടൻ്റെ ഭാഗമായി സ്കോട്ലാൻഡ് ഇനിയും തുടരണോ എന്നതിലുള്ള ഹിത പരിശോധന ഹംസ യൂസുഫിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.