Kerala
വരിയില്‍ നടക്കുമ്പോള്‍ കൈ പിറകില്‍ കെട്ടിയില്ല; മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപിക
കുട്ടിയെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം | സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപിക. അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ചാണ് വിദ്യാര്‍ഥിയുടെ കൈയ്യില്‍ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചത്. വിളപ്പില്‍ശാല ഗവ യു പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ബദ്രിനാഥിനാണ് ക്രൂരതക്കിരയായത്. സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക ജയ റോശ്വിന്‍ ആണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ പത്തിനാണ് സംഭവം .ഉച്ചക്ക് ഇന്റര്‍വെല്‍ സമയത്ത് വരിയില്‍ നടക്കുന്നതിനിടെ കുട്ടി പിറകില്‍ കൈയ്യ് കെട്ടിയില്ലെന്നാരോപിച്ചാണ് അധ്യാപിക മര്‍ദ്ദിച്ചതെന്നാണ് ആരോപണം. വിദ്യാര്‍ഥിയുടെ കുടുംബം അധ്യാപികക്കെതിരെ പോലീസില്‍ പരാതി നല്‍കി
---- facebook comment plugin here -----