Connect with us

Ongoing News

ഗര്‍ഭിണിയുടെ തൂങ്ങിമരണം: ജീവിതപങ്കാളി റിമാന്‍ഡില്‍

ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | ആറര മാസം ഗര്‍ഭിണിയായ 19കാരി തൂങ്ങിമരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ജീവിതപങ്കാളിയെ റിമാന്‍ഡ് ചെയ്തു. റാന്നി മന്ദിരംപടി നാലുസെന്റ് കോളനി പള്ളിക്കല്‍ വീട്ടില്‍ അച്ചു എന്നുവിളിക്കുന്ന സഞ്ചിമ (19) ആണ്  കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. പങ്കാളി അഖില്‍ ആര്‍ (26) ആണ് റിമാന്‍ഡിലായത്.

ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത ഇരുവരും ഒരുമിച്ചു വാടകയ്ക്ക് താമസിച്ചുവന്ന മന്ദിരം പടിയ്ക്ക് സമീപം നാലുസെന്റ് കോളനിയിലെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍ കൊണ്ട് കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവസമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും ഒരുമിച്ചു താമസിച്ചുതുടങ്ങിയത്. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ സുരേഷ്‌കുമാര്‍, എസ് ഐ ഹരികുമാര്‍ സി കെ, എ എസ് ഐ മനോജ്, സി പി ഓ ലിജു എന്നിവരുണ്ടായിരുന്നു.

Latest