Connect with us

cover story

ഉപ്പ തന്ന പെരുന്നാൾ സന്തോഷങ്ങൾ

മാസപ്പിറ കാണല്‍ കുട്ടിക്കാലങ്ങളിലെ മറ്റൊരു മനോഹരമായ ഓര്‍മയാണ്. അറബി മാസാവസാനമായാല്‍ ഞങ്ങള്‍ കുട്ടികളെ എല്ലാവരെയും കൂട്ടി ഉപ്പ കടപ്പുറത്തേക്ക് പോകും. ചന്ദ്രപ്പിറ നേരില്‍ കാണാനാണിത്. മഗ്്രിബ് ബാങ്കിന്റെ പത്ത് മിനുട്ട് മുമ്പേ കടപ്പുറത്ത് വന്ന് ചന്ദ്രപ്പിറവി പ്രതീക്ഷിച്ചു നില്‍ക്കും. മാസം കണ്ടാല്‍ ചൊല്ലേണ്ട ദിക്ർ ഉപ്പ ഉറക്കെ ചൊല്ലും. ശേഷം കുട്ടികളായ ഞങ്ങളെ കൊണ്ട് ചൊല്ലിപ്പിക്കും. ഉപ്പ ആ മഹത്തായ പാരമ്പര്യം ഞങ്ങളിലേക്ക് കൈമാറിയിരുന്നത് അങ്ങനെയായിരുന്നു.

ബാല്യകാലമാണ് നമ്മളെ രൂപപ്പെടുത്തുന്നത്. നമ്മുടെ ശീലങ്ങളും സ്വഭാവങ്ങളുമെല്ലാം ജീവിതത്തിന്റെ ഭാഗമാവുന്നത് ആ സമയത്താണ്. അതുകൊണ്ടു തന്നെ ആ കാലങ്ങളിലെ ഓര്‍മകളും അനുഭവങ്ങളുമൊന്നും ജീവിതത്തില്‍ നിന്നും അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. എന്റെ ഏറ്റവും മനോഹരമായ ഓര്‍മകളില്‍ പലതും ബാല്യകാലത്തേതാണ്.

റമസാന്‍ അവസാന വെള്ളിയാഴ്ച കരുവന്‍തിരുത്തി പള്ളിയില്‍ നിന്നും മയമുട്ടി മൊല്ലാക്ക ഖുര്‍ആന്‍ ഖത്്മ് ചെയ്യാനുള്ള ജുസ്ഉകള്‍ തിരിച്ച ഏടുകള്‍ ഓരോരുത്തര്‍ക്കും നല്‍കും. കുട്ടികളായ ഞങ്ങളും ആവേശത്തോടെ കൈകള്‍ നീട്ടും. എന്നാല്‍ ഖുര്‍ആന്‍ നിയമാനുസരണം ഓതാന്‍ സാധിക്കുന്ന മുതിര്‍ന്നവര്‍ക്ക് മാത്രമേ മൊല്ലാക്ക ഏടുകള്‍ കൊടുക്കുകയുള്ളൂ. പെരുന്നാളാകുമ്പോഴേക്ക് എല്ലാവരും അവരവരെ ഏല്‍പ്പിക്കപ്പെട്ട ഭാഗം തീർത്ത് ഖത്്മ് പൂർത്തിയാക്കണം. അങ്ങനെ റമസാന്‍ മുപ്പതാം രാവിന്റെയോ, മാസം കണ്ടാല്‍ പെരുന്നാള്‍ രാവിന്റെയോ ദിവസം എല്ലാവരും വീട്ടില്‍ നിന്ന് പള്ളിയിലേക്കിറങ്ങും. ഈ വരവ് വളരെ മനോഹരമാണ്. ഖത്്മ് ചെയ്തു തീര്‍ത്തതിന്റെ ചീര്ണി വിതരണവും പ്രാര്‍ഥനയുമെല്ലാമുണ്ടാവുമന്ന്. ഇതിനാവശ്യമായ ഈത്തപ്പഴവും തേങ്ങയും പത്തിരിയുമെല്ലാം എല്ലാവരും വീട്ടില്‍ നിന്നു തന്നെ കൊണ്ടുവരും. ഖത്മുല്‍ ഖുര്‍ആന്‍ ദുആഇന് ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് ചീര്ണി കഴിക്കും. അന്നെല്ലാം നാടും പരിസരങ്ങളും ദാരിദ്ര്യമായിരുന്നെങ്കിലും സാമൂഹിക ബന്ധം ഊട്ടിയുറപ്പിച്ചിരുന്ന, ഒരുമയുടെ സ്വത്വബോധം നല്‍കിയിരുന്ന സമ്പന്നമായ ഇത്തരം ഇമ്പമുള്ള ഓര്‍മകള്‍ ഗൃഹാതുരമാണ്. ഇന്ന് നാടും പരിസരവും സമ്പന്നമാണ്. എന്നാല്‍ പരസ്പര ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലും സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതിലും നമ്മള്‍ ദരിദ്രരാണ്.

മാസപ്പിറ കാണല്‍ കുട്ടിക്കാലങ്ങളിലെ മറ്റൊരു മനോഹരമായ ഓര്‍മയാണ്. അറബി മാസാവസാനമായാല്‍ ഞങ്ങള്‍ കുട്ടികളെ എല്ലാവരെയും കൂട്ടി ഉപ്പ കടപ്പുറത്തേക്ക് പോകും. ചന്ദ്രപ്പിറ നേരില്‍ കാണാനാണിത്. മഗ്്രിബ് ബാങ്കിന്റെ പത്ത് മിനുട്ട് മുമ്പേ കടപ്പുറത്ത് വന്ന് ചന്ദ്രപ്പിറവി പ്രതീക്ഷിച്ചു നില്‍ക്കും. മാസം കണ്ടാല്‍ ചൊല്ലേണ്ട ദിക്ർ ഉപ്പ ഉറക്കെ ചൊല്ലും. ശേഷം കുട്ടികളായ ഞങ്ങളെ കൊണ്ട് ചൊല്ലിപ്പിക്കും. ഉപ്പ ആ മഹത്തായ പാരമ്പര്യം ഞങ്ങളിലേക്ക് കൈമാറിയിരുന്നത് അങ്ങനെയായിരുന്നു.

ഉപ്പയുടെ സൂക്ഷ്മത പ്രത്യേകം എടുത്തു പറയേണ്ടതാണ്. റമസാന്‍, ശവ്വാല്‍ മാസപ്പിറവി നേരിട്ട് കണ്ടില്ലെങ്കില്‍ മാസം ഉറപ്പിച്ച ഖാസിയുടെ അടുത്തുപോകും. അവിടെ നിന്നും തൃപ്തമായൊരുത്തരം കിട്ടിയില്ലെങ്കില്‍ മാസം കണ്ടു എന്നു പറഞ്ഞവരെ തേടിയിറങ്ങും. മതകര്‍മങ്ങള്‍ ലാഘവത്തോടെ കാണരുതെന്നായിരുന്നു ഉപ്പയുടെ നിര്‍ബന്ധം. ഇന്നത്തെ പോലെ വിവര കൈമാറ്റ സാധ്യതകള്‍ അത്ര വികസിക്കാത്ത അന്ന് ഉപ്പ ഇങ്ങനെ സൂക്ഷ്മത കാണിക്കാന്‍ പ്രത്യേകിച്ച് മറ്റൊരു കാരണം കൂടെയുണ്ടായിരുന്നു. അഥവാ, മാംസക്കച്ചവടക്കാര്‍ കൂടുതല്‍ കച്ചവടം ലഭിക്കുന്നതിനുവേണ്ടി റമസാന്‍ 29ന് ശവ്വാല്‍ പിറവി കണ്ടുവെന്ന് പറയുവാനുള്ള സാധ്യതയുണ്ടല്ലോ..? അതുകൊണ്ടായിരിക്കണം ഉപ്പ ഇത്തരത്തില്‍ ചന്ദ്രപിറവി ദര്‍ശനം സ്ഥിരീകരിക്കാന്‍ ബന്ധപ്പെട്ടവരുടെ അടുത്തേക്ക് നേരിട്ട് ചെന്നത്.
ഉപ്പയാണ് ഞങ്ങള്‍ക്കാവശ്യമായ പെരുന്നാള്‍ ഷോപ്പിംഗ് നടത്തുക. ഏറ്റവും മുന്തിയതും നല്ല സെലക്്ഷ നുകളുള്ളതുമായ വസ്ത്രങ്ങളേ ഉപ്പ വാങ്ങൂ. റമസാനിന് മുമ്പേ ഷോപ്പിംഗ് തീര്‍ക്കും. റമസാനില്‍ ജമാഅത്ത് നഷ്ടപ്പെടാതിരിക്കാനും ഷോപ്പിംഗ് നടത്തുമ്പോഴുള്ള തിരക്കും അന്യസ്ത്രീ പുരുഷന്മാരുടെ ഇടകലരലുമെല്ലാം ഉപേക്ഷിക്കാനാണിത്. ഡ്രസ് എടുത്തതിനു ശേഷം ഉപ്പ ഞങ്ങളുടെ പുതിയ ഡ്രസുകളെല്ലാം ഒരുമിച്ചു കൂട്ടും. ശേഷം നാൽപ്പത് തവണ ഇന്നാ അൻസല്‍നാഹു സൂറത്ത് ഓതി മന്ത്രിച്ച വെള്ളം ആ ഡ്രസുകളിലെല്ലാം കുടയും. ഇങ്ങനെ ചെയ്താല്‍ ദാരിദ്ര്യമുണ്ടാവില്ലെന്ന് ഉപ്പ പറയും.

കുടുംബ സന്ദര്‍ശനമാണ് പെരുന്നാള്‍ സുദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. മക്കളെല്ലാവരും പെരുന്നാള്‍ ദിവസം വീട്ടിലുണ്ടാവല്‍ ഉപ്പാക്ക് നിര്‍ബന്ധമായിരുന്നു. ഇസ്്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളായ ഈദുല്‍ ഫിത്വറിലെയും (ചെറിയ പെരുന്നാള്‍) ഈദുല്‍ അക്ബറിലെയും (വലിയ പെരുന്നാള്‍) ഏറ്റവും പുണ്യമുള്ള കര്‍മമാണ് സന്തോഷവും സൗഹൃദവും കൈമാറുക എന്നത്. കുടുംബ ബന്ധം വിച്ഛേദിക്കുന്നവന്‍ വിശ്വാസി സമൂഹത്തില്‍ പെട്ടവനല്ല എന്ന നബിവചനം ഈ കാര്യം ഊന്നിപ്പറയുന്നുണ്ട്. പരസ്പര ബന്ധങ്ങള്‍ നിലനിര്‍ത്തുകയെന്നതിനപ്പുറം അകന്നുപോയ ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കുക എന്നതുകൂടി പെരുന്നാളിന്റെ വലിയ സന്ദേശമാണ്. പിണങ്ങിനില്‍ക്കുന്നവനോടും അകന്നുനില്‍ക്കുന്നവനോടും അങ്ങോട്ടു ചെന്നു സലാം പറയണം. ഇങ്ങനെ ചെറിയ കാര്യങ്ങളില്‍ തുടങ്ങി സാധ്യമാകുന്ന മേഖലകളിലെല്ലാം നല്ല ബന്ധങ്ങള്‍ സ്ഥാപിക്കണം.

സോഷ്യല്‍ മീഡിയയുടെ അമിതോപയോഗമാണെങ്ങും. അത്തരത്തില്‍ ഇടപെടുമ്പോള്‍ ശ്രദ്ധപുലര്‍ത്തണം. മറ്റുള്ളവരെ അവഹേളിക്കുന്നതോ അവരുടെ അഭിമാനത്തിന് ക്ഷതം സംഭവിക്കുന്നതോ ആയ ഒന്നും നമ്മില്‍ നിന്നും സംഭവിക്കാതെ നോക്കണം. ഒരു പക്ഷേ നമ്മുടെ ഒരു ലൈക്കോ ഷെയറോ ആയിരിക്കും ഒരു വലിയ ബന്ധം തകരാന്‍ കാരണം. നേരെ തിരിച്ചും സംഭവിക്കാം. അതുകൊണ്ട് നമ്മളിടപെടുന്ന മേഖലകളിലെല്ലാം സൂക്ഷ്മതയോടെയും കാര്യബോധത്തോടെയും ഇടപെടുക.
.

Latest