Kerala
പീഡന ആരോപണക്കേസ്; ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
കൊച്ചിയില്‍ എഐജി ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയാണ് രണ്ടാം തവണയും നടനെ ചോദ്യം ചെയ്യുന്നത്.

കൊച്ചി | പീഡന ആരോപണക്കേസില്‍ ചോദ്യംചെയ്യലിനായി നടന്‍ ഇടവേള ബാബു വീണ്ടും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. നേരത്തെ ഇടവേള ബാബുവിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ വീണ്ടും ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരിക്കുന്നത്.
എ എം എം എയില്‍ യില്‍ അംഗത്വം നല്‍കാനായി ഫ്‌ലാറ്റിലേക്ക് വിളിച്ചെന്നും, മെമ്പര്‍ഷിപ്പ് ഫോറം പൂരിപ്പിക്കുന്നതിനിടയില്‍ കഴുത്തില്‍ ചുംബിച്ചു എന്നുമാണ് നടി ഇടവേള ബാബുവിനെതിരെ പരാതി നല്‍കിയത്.
നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊച്ചി എഐജി ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയാണ് രണ്ടാം തവണയും നടനെ ചോദ്യം ചെയ്യുന്നത്.
---- facebook comment plugin here -----