Connect with us

stop harassment

പൈലറ്റ് പരിശീലന കേന്ദ്രത്തിലെ പീഡനം; നാടുവിട്ട പെണ്‍കുട്ടിയെ കന്യാകുമാരിയില്‍ കണ്ടെത്തി

പരിശീലന പറക്കലിനിടെ പരിശീലകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതിപ്പെടുന്നു.

Published

|

Last Updated

തിരുവനന്തപുരം | പരിശീലകന്റെ പീഡനവും സഹപാഠികളുടെ പരിഹാസവും കാരണം നാടുവിട്ട രാജീവ്ഗാന്ധി ഏവിയേഷന്‍ സെന്ററിലെ പൈലറ്റ് ട്രെയിനിയെ കന്യാകുമാരിയില്‍ വെച്ച് കണ്ടെത്തി. 20 മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലരയോടെ ഹോസ്റ്റലില്‍ എത്താതിരുന്നതും ഫോണ്‍ സ്വിച്ച് ഓഫ് ആയതും കാരണം തിരച്ചില്‍ നടത്തുകയായിരുന്നു.

പീഡനങ്ങളും പരിഹാസങ്ങളും വ്യക്തമാക്കി സ്വകാര്യ ചാനലിലേക്ക് പെണ്‍കുട്ടി ശബ്ദസന്ദേശം അയച്ചിരുന്നു. ഇതിന് ശേഷമാണ് ഫോണ്‍ സ്വിച്ച് ഓഫായത്. പരിശീലന പറക്കലിനിടെ പരിശീലകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതിപ്പെടുന്നു. സഹപാഠികള്‍ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ക്കെതിരെ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല.

മാസങ്ങളോളം തുടരുന്ന പീഡനം സഹിക്കാനാകുന്നില്ലെന്നും പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കാനാണ് ഇതുവരെ സഹിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ പിതാവും ഇക്കാര്യങ്ങള്‍ ശരിവെക്കുന്നുണ്ട്. പരിശീലകനും നാല് സഹപാഠികളുമാണ് പീഡിപ്പിക്കുന്നതെന്ന് പിതാവ് പറഞ്ഞു. അതേസമയം, സംഭവം പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും വനതി കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.

Latest