Connect with us

Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

കോയിപ്രം അയിരൂര്‍ തടിയൂര്‍ കുരിശുവട്ടം മണക്കാലപുറത്ത് വീട്ടില്‍ ടോജി ഫിലിപ്പ് (30) ആണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | വിവാഹവാഗ്ദാനം നല്‍കി പട്ടികജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കോയിപ്രം അയിരൂര്‍ തടിയൂര്‍ കുരിശുവട്ടം മണക്കാലപുറത്ത് വീട്ടില്‍ ടോജി ഫിലിപ്പ് (30) ആണ് അറസ്റ്റിലായത്. ഇപ്പോള്‍ 18 വയസുള്ള പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകും മുമ്പാണ് കാമുകനില്‍ നിന്നും പീഡനമേല്‍ക്കേണ്ടി വന്നത്. 2021 ജനുവരി നാലു മുതല്‍ പലതവണ പീഡിപ്പിച്ചതായാണ് മൊഴി.

വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ പോലീസ് വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പോലീസ് ഇന്നലെ പുലര്‍ച്ചെ വീടിനു സമീപത്തു നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍, ഇയാള്‍ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുടെ 164 സി ആര്‍ പി സി പ്രകാരമുള്ള മൊഴി തിരുവല്ല ജെ എഫ് എം സി രണ്ട് കോടതി രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest