Connect with us

Alappuzha

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

അമ്പലപ്പുഴ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.

Published

|

Last Updated

ആലപ്പുഴ | വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പഴ മുനിസിപ്പല്‍ ബീച്ച് വാര്‍ഡ് ദേവസ്വം പറമ്പില്‍ അന്‍വര്‍ (23) ആണ് പിടിയിലായത്. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. അമ്പലപ്പുഴ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.

അമ്പലപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് നെടുമുടി പോലീസിന് കൈമാറുകയായിരുന്നു. നെടുമുടി കൈനകരി ടെര്‍മിനലില്‍ വെച്ചാണ് സംഭവമെന്നതിനാലാണിത്. അമ്പലപ്പുഴ ഡി വൈ എസ്പി ബിജു വി നായറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതി കണ്ണൂര്‍ സ്വദേശിനിയെ രജിസ്റ്റര്‍ വിവാഹം നടത്തി നിലവില്‍ വേര്‍പെട്ട് കഴിയുകയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കേസുകളിലും ഇയാള്‍ പ്രതിയാണ്. നെടുമുടി ഐ എസ് എച്ച് ഒ. സുരേഷ്‌കുമാര്‍, എസ് ഐ. രാജേഷ് എന്‍, എസ് സി പി ഒ മാരായ രഞ്ജിത്ത് ആര്‍, ബിന്ദു പണിക്കര്‍, ജോബി, മുരളി മനോജ്, അരുണ്‍ കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

Latest