Kerala
സിവിക് ചന്ദ്രനെതിരായ പീഡനക്കേസ്; കോടതി നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍
നിര്‍ഭാഗ്യകരമായ കണ്ടെത്തലുകളാണ് കോടതിയുടെത്. ഈ വിധിയുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതം കോടതി കണ്ടില്ലെന്നും കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ.
തിരുവനന്തപുരം | എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതി നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍. നിര്‍ഭാഗ്യകരമായ കണ്ടെത്തലുകളാണ് കോടതിയുടെത്. ഈ വിധിയുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതം കോടതി കണ്ടില്ലെന്നും കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.
പരാതിക്കാരി സംഭവ സമയത്ത് ധരിച്ചിരുന്നത് ലൈംഗിക പ്രകോപനപരമായ വസ്ത്രങ്ങളായിരുന്നുവെന്നും അതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നും സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതി പറഞ്ഞത് വിവാദമായിരുന്നു. ജാമ്യാപേക്ഷക്കൊപ്പം സമര്‍പ്പിച്ച ചിത്രങ്ങളില്‍ ഇത് വ്യക്തമാണെന്നും പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്താന്‍ 74 വയസുകാരനും അംഗപരിമിതനുമായ പ്രതിക്ക് കഴിയില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.