Ongoing News
പീഡനക്കേസ്; നുണപരിശോധനക്ക് തയാറല്ലെന്ന് ഹരിയാന മന്ത്രി
ജൂനിയര്‍ വനിതാ കോച്ചിന്റെ പരാതിയില്‍ ഡിസംബറിലാണ് മന്ത്രിക്കെതിരെ കേസെടുത്തത്.
ചണ്ഡീഗഡ്| പീഡനക്കേസില്‍ നുണപരിശോധനക്ക് തയാറല്ലെന്ന് ഹരിയാന മന്ത്രി സന്ദീപ് സിങ്. കഴിഞ്ഞ വര്‍ഷമാണ് സന്ദീപ് സിങിനെതിരെ പീഡന കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
ഇരയുടെ മൊഴികള്‍ക്ക് വിരുദ്ധമാണ് മന്ത്രിയുടെ അവകാശവാദം എന്നതിനാല്‍ യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ മന്ത്രിയെ നുണപരിശോധന നടത്തണമെന്നായിരുന്നു ചണ്ഡീഗഡ് പൊലീസിന്റെ സംഘംത്തിന്റെ ആവശ്യം. എന്നാല്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് മന്ത്രി അറിയിച്ചു.
ജൂനിയര്‍ വനിതാ കോച്ചിന്റെ പരാതിയില്‍ ഡിസംബര്‍ 31-നാണ് മന്ത്രിക്കെതിരെ കേസെടുത്തത്.കഴിഞ്ഞ വര്‍ഷം ചണ്ഡീഗഢിലെ സെക്ടര്‍ 7ലെ ഔദ്യോഗിക വീട്ടില്‍ വച്ച് മന്ത്രി തന്നെ പീഡിപ്പിച്ചെന്നായിരുന്നു വനിതാ പരിശീലകയുടെ പരാതി.
---- facebook comment plugin here -----