Connect with us

Kerala

പീഡന പരാതി: ഗൂഢാലോചനയാണോ എന്നതുള്‍പ്പെടെ എല്ലാം വഴിയേ മനസ്സിലാകുമെന്ന് നടന്‍ ജയസൂര്യ

കേസ് കോടതിയിലായതിനാല്‍ കൂടുതല്‍ പറയാനില്ല.

Published

|

Last Updated

തിരുവനന്തപുരം | തനിക്കെതിരായ പീഡന പരാതി ഗൂഢാലോചനയാണോ എന്നതുള്‍പ്പെടെ വഴിയേ മനസ്സിലാകുമെന്ന് നടന്‍ ജയസൂര്യ. കേസ് കോടതിയിലായതിനാല്‍ കൂടുതല്‍ പറയാനില്ല. മാധ്യമ പ്രവര്‍ത്തകരെ പിന്നീട് കാണാമെന്നും ജയസൂര്യ പറഞ്ഞു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ നടനോട് വിമാനത്താവളത്തില്‍ ചോദ്യങ്ങളുന്നയിച്ചപ്പോഴാണ് ഈ മറുപടി ലഭിച്ചത്.

തങ്ങളെ പീഡിപ്പിച്ചതായി ആരോപിച്ച് രണ്ട് നടിമാര്‍ നല്‍കിയ പരാതികളാണ് പോലീസ് മുമ്പാകെയുള്ളത്. കൊച്ചി സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

2013ല്‍ തൊടുപുഴയില്‍ സിനിമാ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ചെന്നാണ് മറ്റൊരു പരാതി. ഇക്കാര്യമുന്നയിച്ച് നടി ഐ ജി. ജി പൂങ്കുഴലിക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കരമന പോലീസ് കേസെടുത്തു.