Connect with us

Kerala

ശിവഗിരി ധര്‍മസംഘം ഭരണസമിതി അംഗത്തിനെതിരെ പീഡന പരാതി

യു എസിലെ ടെക്‌സസില്‍ എത്തിയ സമയത്താണ് സ്വാമി ഗുരുപ്രസാദ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ശിവഗിരി ധര്‍മസംഘം ഭരണസമിതി അംഗമായ സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതി. പത്തനംതിട്ട സ്വദേശിനിയായ അമേരിക്കന്‍ മലയാളി നഴ്‌സാണ് ഗുരുപ്രസാദിനെതിരെ പീഡന പരാതി നല്‍കിയത്. നാട്ടിലെത്തിയ യുവതി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കുകയായിരുന്നു.

വടക്കന്‍ അമേരിക്കയില്‍ ശിവഗിരി മഠത്തിന് കീഴില്‍ ആശ്രമം സ്ഥാപിക്കാന്‍ വേണ്ടി യു എസിലെ ടെക്‌സസില്‍ എത്തിയ സമയത്താണ് സ്വാമി ഗുരുപ്രസാദ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 2019 ജൂലൈ 19ന് ടെക്‌സസിലെ തന്റെ വീട്ടില്‍ അതിഥിയായെത്തിയ സമയത്ത് സ്വാമി ഗുരുപ്രസാദ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ശാരീരികമായി ആക്രമിച്ചുവെന്നുമാണ് പരാതി.

പിന്നീട് സ്വാമി യുവതിക്ക് സ്വന്തം നഗ്‌ന വീഡിയോകള്‍ അയക്കുകയും ചെയ്തു. നഗ്‌നമായി യോഗ ചെയ്യുന്ന വീഡിയോയാണ് ഇയാള്‍ യുവതിക്ക് വാട്ട്‌സാപ്പില്‍ അയച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് സ്വാമി ഗുരുപ്രസാദ് യുവതിയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

Latest