Connect with us

ലൈംഗികാതിക്രമ കേസിൽ, മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിർ സുബാന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ ബോണ്ടിൽ വിട്ടയച്ചു. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഷാക്കിർ ഇന്ന് ഹാജരാവുകയായിരുന്നു. അഞ്ച് മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സഊദി യുവതിയുടെ പരാതിയിലാണ് ഷാക്കിറിനെതിരെ പോലീസ് കേസെടുത്തത്. അഭിമുഖത്തിനെന്ന് പേരിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ ഷാക്കിർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയ യുവതി, മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിരുന്ന.

 

വീഡിയോ കാണാം

Latest