Connect with us

National

പീഡനപരാതി; തമിഴ്‌നാട് മന്ത്രിയുടെ മരുമകന്‍ അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.

Published

|

Last Updated

ചെന്നൈ| പീഡനപരാതിയില്‍ തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബുവിന്റെ മരുമകന്‍ സതീഷ് കുമാര്‍ അറസ്റ്റില്‍. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്

2018-ല്‍ ഒട്ടേരി പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ മേലാണ് അറസ്റ്റ്. എന്നാല്‍ 2022 മേയ് മുതല്‍ സതീഷ് ഒളിവിലായിരുന്നു.

അതേസമയം, ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തത് തന്റെ പിതാവിന്റെ നിര്‍ദ്ദേശത്തിലാണെന്ന് ആരോപിച്ച് സതീഷിന്റെ ഭാര്യയും ശേഖര്‍ബാബുവിന്റെ മകളുമായ ജയകല്യാണി രംഗത്തെത്തി. സതീഷുമായുള്ള പ്രണയവിഹാത്തില്‍ ശേഖര്‍ ബാബുവിന് എതിര്‍പ്പായിരുന്നെന്നും അവര്‍ ആരോപിച്ചു.

 

Latest