Connect with us

Eranakulam

കല്യാണ മേക്കപ്പിനിടെ പീഡനം: കൊച്ചിയിലെ മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ പരാതി

മൂന്ന് യുവതികളാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി അയച്ചത്.

Published

|

Last Updated

കൊച്ചി| കൊച്ചിയിലെ പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി. കല്യാണ മേക്കപ്പിനിടെ മേക്കപ്പ് ആര്‍ടിസ്റ്റ് പീഡിപ്പിച്ചെന്ന് കാണിച്ച് മൂന്ന് യുവതികളാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി അയച്ചത്.

എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ, ഒരാഴ്ചമുമ്പ് യുവതികള്‍ മീടു പോസ്റ്റ് ഇട്ടിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു. പോസ്റ്റിന് പിന്നാലെ ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.

 

Latest