Kerala
മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകും

കോഴിക്കോട് | കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നടപടി ഉടനുണ്ടാകും. നടപടിക്ക് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ആക്രമണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്യാനാണ് ശിപാര്‍ശ. ഡി സി സി അധ്യക്ഷന്‍ പ്രവീണ്‍ കുമാറിന് ശിപാര്‍ശ കൈമാറി. കെ പി സി സി നിര്‍ദേശ പ്രകാരം നിയോഗിക്കപ്പെട്ട അന്വേഷണ കമ്മീഷന്‍ ഇരകളുടെ മൊഴിയെടുത്തിരുന്നു.
കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. ഡി സി സി മുന്‍ പ്രസിഡന്റ് യു രാജീവന്റെ നേതൃത്വത്തിലായിരുന്നു യോഗം. ആക്രമണവുമായി ബന്ധപ്പെട്ട് രാജീവന്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.