Connect with us

Hardik Patel joins BJP

ഹാര്‍ദിക് പട്ടേല്‍ വ്യാഴാഴ്ച ബി ജെ പിയില്‍ ചേരും

ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന പട്ടേല്‍ കഴിഞ്ഞ 18നാണ് പാര്‍ട്ടിവിട്ടത്‌

Published

|

Last Updated

അഹമ്മദാബാദ് | കോണ്‍ഗ്രസ് മുന്‍ ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ വ്യാഴാഴ്ച ബി ജെ പിയില്‍ ചേരും. ബി ജെ പി കേന്ദ്ര നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തുരുപ്പ്ചീട്ടായ പട്ടേല്‍ നേതാവിന്റെ ബി ജെ പി പ്രവേശനം.

കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി തെറ്റിയ ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ 18നാണ് പാര്‍ട്ടിവിട്ടത്. സോണിയാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും അദ്ദേഹം രംഗത്തെത്തിയിരുന്നു. അപ്പോള്‍ തന്നെ അദ്ദേഹം ബി ജെ പിയിലേക്കെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിനിടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് ഹാര്‍ദിക് പട്ടേല്‍.

 

 

---- facebook comment plugin here -----

Latest