rss killed cpm workers
ഹരിദാസിന്റെ കൊല: ഏഴ് ആര്‍ എസ് എസുകാര്‍ കസ്റ്റഡിയില്‍
വിവാദ പ്രസംഗം നടത്തിയ ബി ജെ പി കൗണ്‍സിലറെ കസ്റ്റഡിയിലെടുക്കും; ഹരിദാസിന്റെ പോസറ്റ് മോര്‍ട്ടം പൂര്‍ത്തിയായി
തലശ്ശേരി | സി പി എം പ്രവര്‍ത്തകനായ ന്യൂമാഹി പുന്നോല്‍ സ്വദേശി ഹരിദാസിന്റെ കൊലപാതകത്തില്‍ ഏഴ് പേര്‍ കസ്റ്റഡിയില്‍. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്. എന്നാല്‍ കസ്റ്റഡിയിലുള്ളവരുടെ പേര് വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു. പുന്നോലില്‍ വിവാദ പ്രസംഗം നടത്തിയ ബി ജെ പി തലശ്ശേരി നഗരസഭ കൗണ്‍സിലര്‍ വിജേഷിനെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. ആറ് സംഘങ്ങളായാണ് പോലീസ് കേസ് അന്വേഷിക്കുക.
അതിനിടെ ഹരിദാസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. മൃതദേഹം വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും. കനത്ത സുരക്ഷയാണ് പ്രദേശത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്.
മത്സ്യ തൊഴിലാളിയായ ഹരിദാസനെയാണ് ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് വെട്ടിക്കൊന്നത്. പുലര്‍ച്ചെ ഒന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബന്ധുക്കളുടെ മുമ്പില്‍വെച്ചാണ് അരുംകൊല നടന്നത്.
ഹരിദാന്റെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലണ്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭയിലും ന്യൂമാഹിയും സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഇതുവരെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.