Connect with us

rss killed cpm workers

ഹരിദാസിനെ കൊന്നത് പരിശീലനം ലഭിച്ച ആര്‍ എസ് എസുകാര്‍: കോടിയേരി

ലക്ഷ്യം കേരളത്തില്‍ കലാപവും അരാജകത്വവും വളര്‍ത്തല്‍: കൊലയിലൂടെ സി പി എമ്മിനെ വിറപ്പിക്കാമെന്ന് ആര്‍ എസ് എസ് കരുതേണ്ട

Published

|

Last Updated

തിരുവനന്തപുരം | പരിശീലം ലഭിച്ച ആര്‍ എസ് എസുകാരാണ് തലശ്ശേരി പുന്നോല്‍ ഹരിദാസനെ കൊന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ട് മാസം മുമ്പ് കേരളത്തില്‍ എല്ലായിടത്തും ആര്‍ എസ് എസുകാര്‍ക്ക് ഒരു പരിശീലനം ലഭിച്ചിരുന്നു. ഇതില്‍ തലശ്ശേരിയില്‍ പരിശീലനം ലഭിച്ചവരാണ് ഹരിദാസിനെ കൊന്നത്.

ആ പ്രദേശത്തുള്ള രണ്ട് പേരെ കൊല്ലുമെന്ന് ബി ജെ പി നേതാവ് നേരത്തെ പ്രസംഗിച്ചിരുന്നു. ഇതാണ് നടപ്പാക്കിയത്. സസംസ്ഥാനത്ത് പല ഭാഗത്തും ആക്രമണം നടത്താന്‍ ആര്‍ എസ് എസ് പദ്ധതിയിടുന്നു. കേരളം ഒരു കലാപ ഭൂമിയാക്കുകയാണ് ലക്ഷ്യം. ബി ജെ പി- ആര്‍ എസ് എസ് സംഘം കൊലക്കത്തി താഴെവെക്കാന്‍ തയ്യാറല്ല എന്നതാണ് ഇത് കാണിക്കുന്നത്. കൊലപാതകം നടത്തുക തുടര്‍ന്ന് സര്‍ക്കാറിനെ കുറ്റപ്പെടുത്തുക എന്നതാണ് ചിലരുടെ പ്രവര്‍ത്തി. കേരളത്തില്‍ അരാജകത്വം വളര്‍ത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത്തരം കൊലയിലൂടെ സി പി എമ്മിനെ വിറപ്പിക്കാമെന്ന് ആര്‍ എസ് എസ് കരുതേണ്ട. അവരുടെ ഇത്തരം ആക്രമണങ്ങള്‍ നേരിട്ടാണ് സി പി എം മുമ്പും പ്രവര്‍ത്തിച്ചതെന്നും കോടിയേരി ഓര്‍മിപ്പിച്ചു.

 

 

 

Latest