Connect with us

punnol haridasan murder

ഹരിദാസ് വധം: അധ്യാപിക സംരക്ഷിച്ചത് കൊടുംക്രിമിനലിനെ- എം വി ജയരാജന്‍

അധ്യാപികയുടെ ഭര്‍ത്താവ് ആര്‍ എസ് എസ് അനുഭാവി

Published

|

Last Updated

കണ്ണൂര്‍ | പുന്നോല്‍ ഹരിദാസിനെ വധിച്ച കൊടുംക്രിമിനലിനേയാണ് അമൃത വിദ്യാലയം സ്്കൂളിലെ അധ്യാപികയായ പിണറായി പാണ്ട്യാല മുക്കിലെ അധ്യപിക രേഷ്മ സംരക്ഷിച്ചതെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഒരു കൊലക്കേസ് പ്രതിയെ സംരക്ഷിക്കാന്‍ ഒരു അധ്യാപിക കൂട്ടുനിന്നുവെന്നത് ചെറിയ കാര്യമില്ല. അധ്യാപികയുടെ ഭര്‍ത്താവ് ആര്‍ എസ് എസ് അനുഭാവിയാണ്. ഇരുവര്‍ക്കും സി പി എമ്മുമായി ബന്ധമില്ല. പ്രതികളെ സംരക്ഷിക്കാനുള്ള ഒരു നീക്കവും സി പി എം നടത്തിയിട്ടില്ല.

ഈ സ്ത്രീയും പ്രതിയും തമ്മിലുള്ള ബന്ധത്തില്‍ അസ്വാഭാവികതയുണ്ട്. പോലീസ് വിശദമായ അന്വേഷണം നടത്തണം. ഇരുവരുടേയും ഫോണ്‍കോളുകള്‍ പരിശോധിക്കണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു .

അതിനിടെ പ്രതി നിജില്‍ദാസിനെ സംരക്ഷിച്ച കുറ്റത്തില്‍ അറസ്റ്റിലായ രേഷ്മയെ കോടതി റിമാന്‍ഡ് ചെയ്തു. രേഷ്മക്കെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസ് ശേഖരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.