Connect with us

Kerala

ഹരിദാസന്‍ വധം: സസ്‌പെന്‍ഷന് പിറകെ അധ്യാപിക ജോലി രാജിവെച്ച് രേഷ്മ

സ്‌കൂളിന്റെ സല്‍പേരിനെ ബാധിക്കാതിരിക്കാന്‍ സ്വാഭാവിക നടപടിയുടെ ഭാഗമായാണ് സസ്‌പെന്‍ഷന്‍ എന്നായിരുന്നു സ്‌കൂള്‍ അധികൃതര്‍ വ്യക്താമക്കിയിരുന്നത്

Published

|

Last Updated

കണ്ണൂര്‍ | ഹരിദാസന്‍ വധക്കേസിലെ പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതിന് അറസ്റ്റിലായ രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ അവര്‍ ജോലി രാജി വെച്ചു. സ്‌കൂളിന്റെ സല്‍പേരിനെ ബാധിക്കാതിരിക്കാന്‍ സ്വാഭാവിക നടപടിയുടെ ഭാഗമായാണ് സസ്‌പെന്‍ഷന്‍ എന്നായിരുന്നു സ്‌കൂള്‍ അധികൃതര്‍ വ്യക്താമക്കിയിരുന്നത്. അതിന് പിന്നാലെയാണ് തലശേരി അമൃത വിദ്യാലയത്തിലെ ജോലി രാജിവെച്ചെന്ന് രേഷ്മ അറിയിച്ചത്.

അതേ സമയം രേഷ്മക്ക് ബിജെപി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം കുറച്ച് മുന്‍പ് വിശദീകരിച്ചിരുന്നു. രേഷ്മയും കുടുംബവും സിപിഎം ക്യാമ്പിലുള്ളവരാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ആവര്‍ത്തിച്ചു. ജയിലില്‍ നിന്നിറങ്ങിയ രേഷ്മയെ ബിജെപി കൗണ്‍സിലര്‍ സ്വീകരിച്ചത് ജനപ്രതിനിധിയെന്ന നിലയിലാകും. ഇതിനെപ്പറ്റി അന്വേഷിക്കുമെന്നും ഹരിദാസ് പറഞ്ഞു. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്ന് ആരോപിച്ച് എം വി ജയരാജനും കാരായി രാജനുമെതിരെ രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു.

ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി നിജില്‍ദാസിനെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ട് തന്നെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്

Latest