Kerala
കെ എസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്സ്
പരാമര്‍ശം അംഗീകരിക്കുന്നില്ലെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍.
കോഴിക്കോട് | സി പി എം നേതാവും മുന്‍ മന്ത്രിയും വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ കെ ശൈലജക്കെതിരായ വിവാദ പരാമര്‍ശം തള്ളി കോണ്‍ഗ്രസ്സ്. ആര്‍ എം പി നേതാവ് കെ എസ് ഹരിഹരന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം അംഗീകരിക്കുന്നില്ലെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.
പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. വിവാദ പരാമര്‍ശം ഉണ്ടായതിനു പിന്നാലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ്സ് നേതൃത്വവും ഇടപെട്ടു. അപ്പോള്‍ തന്നെ ഹരിഹരന്‍ ക്ഷമ ചോദിച്ചു.
സംഘാടകര്‍ എന്ന നിലയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
---- facebook comment plugin here -----