Kerala
ഹരിഹരന്റെ പ്രസ്താവന തെറ്റ്; നടപടി സംബന്ധിച്ച് പാര്‍ട്ടി ആലോചിക്കും: കെ കെ രമ
നേതാക്കള്‍ സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. ഖേദപ്രകടനത്തിനു ശേഷവും വിവാദമാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

കോഴിക്കോട് | കെ കെ ശൈലജക്കെതിരെ കെ എസ് ഹരിഹരന്‍ നടത്തിയ പരാമര്‍ശം തെറ്റെന്ന് ആര്‍ എം പി നേതാവ് കെ കെ രമ. സ്ത്രീകള്‍ക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. എന്ത് നടപടിയെടുക്കണമെന്ന് പാര്‍ട്ടി ആലോചിക്കും.
നേതാക്കള്‍ സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. ഖേദപ്രകടനത്തിനു ശേഷവും വിവാദമാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.
പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഇതാദ്യത്തേതല്ലെന്നും നേരത്തെ സി പി എം നേതാക്കളും രൂക്ഷമായ സ്ത്രീ വിരുദ്ധ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവേ രമ പറഞ്ഞു. എ വിജയരാഘവനും എം എം മണിയും ഇക്കൂട്ടത്തില്‍ പെട്ടവരാണ്. എന്നാല്‍, ഇവരോ സി പി എം നേതൃത്വമോ മാപ്പ് പറയാന്‍ തയ്യാറായിട്ടില്ല.
വിവാദ പ്രസ്താവനക്കു പിന്നാലെ ഹരിഹരന്‍ ഖേദം പ്രകടിപ്പിച്ചതിനെ പോസിറ്റിവായാണ് കാണുന്നതെന്നും രമ അഭിപ്രായപ്പെട്ടു.