Connect with us

Uae

ഹരികഥ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു

കോവിഡ്19 കാലത്തെ മികച്ച മാധ്യമ പ്രവർത്തനത്തിന് സിറാജ് പത്രം അബുദബി ബ്യൂറോ ചീഫ് റാശിദ് പൂമാടം അവാർഡ് ഏറ്റുവാങ്ങി

Published

|

Last Updated

ഷാർജ | കോവിഡ്19 കാലത്തെ മികച്ച മാധ്യമ പ്രവർത്തനത്തിന് സിറാജ് പത്രം അബുദബി ബ്യൂറോ ചീഫ് റാശിദ് പൂമാടത്തിന് ഹരി കഥ അവാർഡ് മുൻ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല എം എൽ എ സമ്മാനിച്ചു.

ഷാർജ അന്താരഷ്ട്ര പുസ്തകോത്സവ നഗരിയിലെ ബാൽറൂമിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐ എ എസ്, ചലച്ചിത്ര സംവിധായകൻ കമൽ, ചലച്ചിത്ര പ്രവർത്തകൻ സൈജു കുറുപ്പ്, ദുബൈ ഇൻവെസ്റ്റ്മെന്റ് റിയൽ എസ്റ്റേറ്റ് മാനേജിങ് ഡയറക്ടർ ഉബൈദ് മുഹമ്മദ് അൽ സലാമി, ആർ ഹരികുമാർ, ഐ എൻ ടി യു സി സംസ്‌ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, അഡ്വക്കറ്റ് രാജൻപിള്ള, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹീം, ബിനോയ് വിശ്വം എം പി, കല ഹരികുമാർ, ഡോക്ടർ ലക്ഷ്മി ഹരികുമാർ, സൗമ്യ ഹരികുമാർ എന്നിവർ സംബന്ധിച്ചു.

വ്യവസായ പ്രമുഖൻ ആർ ഹരികുമാറിന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ഒരു ലോഹം കൊണ്ട് ഒരു ലോകം നിർമ്മിച്ച കഥ അഥവാ ഹരി കഥ പ്രകാശന ചടങ്ങിലാണ് മികച്ച മാധ്യമപ്രവർത്തകർക്ക് പുരസ്‌കാരം വിതരണം ചെയ്തത്. സാദിഖ് കാവിൽ (മനോരമ ), എം.സി.എ.നാസർ (മീഡിയ വൺ), അരുൺ കുമാർ (എഡിറ്റോറിയൽ) എന്നിവർക്കും രമേശ് ചെന്നിത്തല ഹരികഥ അവാർഡ് സമ്മാനിച്ചു.

Latest