Connect with us

Uae

ഹരികഥ പ്രകാശനം ചെയ്തു

ചലച്ചിത്ര സംവിധായകൻ കമൽ, ചലച്ചിത്ര പ്രവർത്തകൻ സൈജു കുറുപ്പിന് നൽകി ഹരികഥ പ്രകാശനം ചെയ്തു.

Published

|

Last Updated

ഷാർജ | വ്യവസായ പ്രമുഖൻ ആർ ഹരികുമാറിന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ഒരു ലോഹം കൊണ്ട് ഒരു ലോകം നിർമ്മിച്ച കഥ അഥവാ ഹരി കഥ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിലെ ബാൽറൂമിൽ പ്രകാശനം ചെയ്തു. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഹരികഥ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.

ചലച്ചിത്ര സംവിധായകൻ കമൽ, ചലച്ചിത്ര പ്രവർത്തകൻ സൈജു കുറുപ്പിന് നൽകി ഹരികഥ പ്രകാശനം ചെയ്തു. ദുബൈ ഇൻവെസ്റ്റ്മെന്റ് റിയൽ എസ്റ്റേറ്റ് മാനേജിങ് ഡയറക്ടർ ഉബൈദ് മുഹമ്മദ് അൽ സലാമി ആർ ഹരികുമാറിനെ പരിചയപ്പെടുത്തി.

മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആർ ചന്ദ്രശേഖരൻ, അഡ്വക്കറ്റ് രാജൻപിള്ള, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹീം സംസാരിച്ചു. കല ഹരികുമാർ സംബന്ധിച്ചു. ആർ ഹരികുമാർ മറുപടി പ്രസംഗം നിർവഹിച്ചു. ഡോക്ടർ ലക്ഷ്മി ഹരികുമാർ സ്വാഗതവും സൗമ്യ ഹരികുമാർ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest