Connect with us

National

ഹജ്ജ് വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന് ഹാരിസ് ബീരാന്‍

ഹജ്ജിന് അപേക്ഷ കൊടുത്ത്, അവസരം ലഭിച്ച ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ വിദേശ ഇന്ത്യക്കാരുടെ നിലനില്‍പ് തന്നെ പ്രയാസത്തിലാവുന്ന തരത്തില്‍ ഇത്ര നേരത്തെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരുന്നത് ഒഴിവാക്കണമെന്നും എംപി കേന്ദ്ര സഹമന്ത്രിയോട് ആവശ്യപ്പെട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി | ഹജ്ജിന് അവസരം ലഭിച്ച വിദേശത്തുള്ള ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കേണ്ടത് അനിവാര്യമാണെന്നും നിലവില്‍ ഫെബ്രുവരി 18നുള്ളില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി നല്‍കണമെന്നും അഡ്വ ഹാരിസ് ബീരാന്‍ എം പി കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കൂര്യനെ നേരില്‍കണ്ട് ആവശ്യപ്പെട്ടു.

നേരത്തെ പാസ്‌പോര്‍ട്ട് കൊടുക്കേണ്ടി വരുന്നത് ജോലി, വിദ്യാഭ്യാസം, തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലെത്തി അവിടെ നിന്നും ഹജ്ജിന് അവസരം ലഭിക്കുന്ന ഇന്ത്യക്കാര്‍ക്കത് കൂടുതല്‍ പ്രയാസമാകും. ഹജ്ജിന് അപേക്ഷ കൊടുത്ത്, അവസരം ലഭിച്ച ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ വിദേശ ഇന്ത്യക്കാരുടെ നിലനില്‍പ് തന്നെ പ്രയാസത്തിലാവുന്ന തരത്തില്‍ ഇത്ര നേരത്തെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരുന്നത് ഒഴിവാക്കണമെന്നും എംപി കേന്ദ്ര സഹമന്ത്രിയോട് ആവശ്യപ്പെട്ടു.

അതോടൊപ്പം മലബാറില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്താടകാരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന അധിക യാത്രാ ചിലവ് കുറക്കുന്നതിനും ഹാജിമാര്‍ക്കുണ്ടാവുന്ന ഇത്തരം പ്രയാസങ്ങള്‍ ഭാവിയില്‍ ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തുന്നതിനും മന്ത്രിയുടെ ഭാഗത്ത് നിന്നും സപ്പോര്‍ട്ടും സഹകരണവും ഉണ്ടാവണമെന്നും എം പി ചൂണ്ടിക്കാട്ടി.

Latest