Connect with us

utharakhand

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക തന്റെ നേതൃത്വത്തിലായിരിക്കുമെന്ന് ഹരീഷ് റാവത്ത്

താന്‍ മുഖ്യമന്ത്രി ആവണോ വേണ്ടയോ എന്ന് ഹൈക്കമാന്‍ഡ് തന്നെ തീരുമാനിക്കുമെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | തുടര്‍ച്ചയായി പരസ്യ പ്രസ്താവനകളിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയ ഹരീഷ് റാവത്തിനെ അനുനയിപ്പിച്ച് ഹൈക്കമാന്‍ഡ്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് തന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പാര്‍ട്ടിയില്‍ താന്‍ പൂര്‍ണ്ണ തൃപ്തനാണെന്നും ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തു. സോണിയ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയ റാവത്ത് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

താന്‍ പൂര്‍ണ്ണ സംതൃപ്തനാണ്. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് തന്റെ നേതൃത്വത്തില്‍ തന്നെയായിരിക്കും പാര്‍ട്ടി മത്സരിക്കുക എന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. നാമെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാല്‍, താന്‍ മുഖ്യമന്ത്രി ആവണോ വേണ്ടയോ എന്ന് ഹൈക്കമാന്‍ഡ് തന്നെ തീരുമാനിക്കുമെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

Latest