Connect with us

First Gear

ഹാര്‍ലി ഡേവിഡ്സണ്‍ എക്‌സ്440 ബൈക്കിന് വില വര്‍ധിപ്പിച്ചു

എല്ലാ വേരിയന്റുകള്‍ക്കും 10,500 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഹീറോ മോട്ടോകോര്‍പ്പുമായി സഹകരിച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മോഡലാണ് ഹാര്‍ലി ഡേവിഡ്സണ്‍. ഈ ബൈക്ക് 2,29,000 രൂപ വിലയുമായാണ് വിപണിയില്‍ ലോഞ്ച് ചെയ്തത്. ഇപ്പോള്‍ കമ്പനി ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇനി മുതല്‍ ഈ ബൈക്കിന് 2,39,500 രൂപ മുതലായിരിക്കും എക്‌സ് ഷോറൂം വില. എല്ലാ വേരിയന്റുകള്‍ക്കും 10,500 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.

ഹാര്‍ലി ഡേവിഡ്സണ്‍ എക്‌സ്440 മോട്ടോര്‍സൈക്കിളിന്റെ മൂന്ന് വേരിയന്റുകള്‍ക്കും കമ്പനി വില വര്‍ധിപ്പിച്ചിട്ടുണ്ട്. 27 ബിഎച്ച്പി പവറും 38 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എയര്‍-ഓയില്‍ കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ 440സിസി എഞ്ചിനാണ് ബൈക്കിന് കരുത്ത് നല്‍കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സും വാഹനത്തില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റ് 3നാണ് ഈ വാഹനത്തിന്റെ ആദ്യഘട്ട ബുക്കിങ് അവസാനിപ്പിക്കുന്നത്. ഈ കാലയളവില്‍ ബുക്ക് ചെയ്യുന്ന ആളുകള്‍ക്ക് പഴയ വിലയില്‍ തന്നെ ബൈക്ക് ലഭ്യമാകും. ബുക്കിങ്ങിനായി 5000 രൂപയാണ് നല്‍കേണ്ടത്. ഹാര്‍ലി ഡേവിഡ്സണ്‍ എക്‌സ്440 മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി 2023 ഒക്ടോബര്‍ മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുക്ക് ചെയ്ത ക്രമത്തില്‍ ബൈക്ക് ലഭ്യമാകും.

 

 

 

Latest