Connect with us

First Gear

ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440; ഡെലിവറി ഒക്ടോബര്‍ 15ന്

ഈ മോഡലിന് ഇതിനകം 25,000ത്തില്‍ അധികം ബുക്കിങ്ങുകളാണ് ലഭിച്ചിട്ടുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഈ വര്‍ഷം ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ച ബൈക്കാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440. ഹാര്‍ലി ഡേവിഡ്‌സന്റെ ജനപ്രിയ മോഡലായ എക്‌സ്ആര്‍1200 എന്ന മോട്ടോര്‍സൈക്കിളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എക്‌സ്440 നിര്‍മ്മിച്ചിരിക്കുന്നത്. ഈ മോട്ടോര്‍സൈക്കിള്‍ ഡെലിവറിക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 15 മുതല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440യുടെ ഡെലിവറി ആരംഭിക്കും. ഈ മോഡലിന് ഇതിനകം 25,000ല്‍ അധികം ബുക്കിങ്ങുകളാണ് ലഭിച്ചിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു.

ബുക്കിങില്‍ വര്‍ധനവ് ഉണ്ടായതിനാല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440 മോട്ടോര്‍സൈക്കിളിന്റെ ബുക്കിങ് സെപ്തംബര്‍ 30ന് താല്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ഡെലിവറി ആരംഭിച്ചതിന് ശേഷമേ ബുക്കിങ് തുടരുകയുള്ളു എന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440യുടെ ബുക്കിങ് ഒക്ടോബര്‍ 16ന് പുനരാരംഭിക്കും. സെപ്തംബര്‍ 1നാണ് ആദ്യത്തെ പ്രീബുക്കിങ് ആരംഭിച്ചിരുന്നത്.

മൂന്ന് വേരിയന്റുകളിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440 മോട്ടോര്‍സൈക്കിള്‍ ലഭ്യമാകുന്നത്. ഡെനിം, വിവിഡ്, എസ് എന്നിവയാണ് അവ. ഡെനിം വേരിയന്റിന് 2.39 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. എസ് വേരിയന്റിന് 2.79 ലക്ഷം രൂപയും വിവിഡ് വേരിയന്റിന് 2.59 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില വരുന്നത്.

ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440 മോട്ടോര്‍സൈക്കിളിന് കരുത്ത് നല്‍കുന്നത് 440 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ്. ഈ എഞ്ചിന്‍ 6,000 ആര്‍പിഎമ്മില്‍ 27 ബിഎച്ച്പി പവറും 4,000 ആര്‍പിഎമ്മില്‍ 38 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ഈ എഞ്ചിന്‍ വരുന്നത്.

 

 

 

---- facebook comment plugin here -----

Latest